തിരുവനന്തപുരം∙ കോവിഡ് വ്യാപനം നിയന്ത്രിക്കാനായ സാഹചര്യത്തില്‍ സ്കൂളുകള്‍ തുറക്കുന്നതിനുള്ള ഗൗരവമായ ആലോചന നടക്കുകയാണെന്നു മുഖ്യമന്ത്രി. വിദഗ്ധരുമായി ഇതുസംബന്ധിച്ച ചര്‍ച്ച നടക്കുകയാണ്. സംസ്ഥാനത്തെ വ്യവസായ-വ്യാപാര മേഖലകളുടെ പുനരുജ്ജീവനവും അടിയന്തരമായി നടപ്പിലാക്കും.
കോളജുകള്‍ തുറക്കുന്നതിനാല്‍ വിദ്യാര്‍ഥികള്‍ക്ക് കോവിഡ് വാക്സിനേഷനു സൗകര്യമൊരുക്കും. കോളജിലെത്തുന്നതിനു മുന്‍പ് ആദ്യ ഡോസ് എടുത്തിരിക്കണം. രണ്ടാമത്തെ ഡോസ് എടുക്കാനുള്ളവര്‍ അതും എടുക്കണം. വിദ്യാർഥികൾ വാക്സിന് ആശാവർക്കറെ ബന്ധപ്പെടണം.
മറ്റ് സംസ്ഥാനങ്ങൾ വിദ്യാർഥികൾക്ക് രണ്ട് ഡോസ് വാക്സിൻ നിർബന്ധമാക്കി. അത് കേരളത്തിൽ നിന്ന് മറ്റ് സംസ്ഥാനങ്ങളിൽ പോയി പഠിക്കുന്ന വിദ്യാർഥികൾക്ക് പ്രയാസമാണ്. അവരുടെ രണ്ട് ഡോസ് വാക്സിൻ അടിയന്തരമായി പൂർത്തിയാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
വാക്സിനേഷന് ആരോഗ്യ വകുപ്പും ഉന്നതവിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടത്തും. വക്സിന് എടുക്കത്ത വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും കണക്ക് സര്വകലാശാകലകള് കേന്ദ്രീകരിച്ച് സംഘടിപ്പിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് ആരോഗ്യവകുപ്പിന് കൈാമറും. തുടര്‍ന്ന് വാക്സിനേഷന് ക്യാമ്ബുകള്‍ സംഘടിപ്പിക്കും. ആരും വാക്സിന് എടുക്കാതെ മാറിനില്‍ക്കരുത് -മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ആദ്യഡോസ് വാക്സിനേഷന് 80% ആകുന്ന സാഹചര്യത്തില്‍ ആര്‍ടിപിസിആര്‍ ടെസ്റ്റ് വ്യാപകമാക്കും. ഡബ്ല്യുഐപിആര്‍ നിരക്ക് എട്ടിന് മുകളിലുള്ള നഗര- ഗ്രാമ വാര്‍ഡുകളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തും. നിലവില്‍ ഇത് ഏഴ് ആണ്.

















