കൂടുതൽ വൈവിധ്യവും നിലവാരവുമുള്ള കല സൃഷ്ടികളെ ആകര്ഷിക്കുന്നതിനുവേണ്ടി സിനിമ ഒഴികെയുള്ള മുഴുവൻ ദൃശ്യാവിഷ്കാരങ്ങളെയും ഒരു കുടക്കീഴിൽ അണിനിരത്തിക്കൊണ്ട് സിനിമേതര വിഭാഗം അവാർഡ് കാലോചിതമായി പരിഷ്കരിക്കേണ്ടതാണെന്ന് കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ജൂറി പാനൽ . പുതിയ കാലഘട്ടം മുന്നോട്ട് വയ്ക്കുന്ന നവ മാധ്യമ സൃഷ്ടികൾ , വെബ്‌സീരീസുകൾ ,ക്യാമ്പസ് ചിത്രങ്ങൾ, പരസ്യ ചിത്രങ്ങൾ തുടങ്ങിയവ കൂടി നിശ്ചിത മാനദണ്ഡത്തിനു വിധേയമായി ടെലിവിഷൻ അവാർഡ് പ്ലാറ്റഫോം വിപുലപ്പെടുത്തേണ്ടത് ആണെന്നും അക്കാദമി . മേൽപ്പറഞ്ഞ വിഷയങ്ങൾ സമഗ്രമായി പഠിച്ച് പ്രാവർത്തികമാക്കാൻ ഒരു വിദഗ്ധ സമിതിയെ നിയമിക്കണമെന്നും ജൂറി ശുപാർശ ചെയ്തു ഒപ്പം നിലവിലെ ഓരോ അവാർഡ് ക്യാറ്റഗറിയുടെയും മാനദണ്ഡം സംബന്ധിച്ച് നിയമാവലിയിൽ കാലോചിതമായ ഭേദഗതി നിർദ്ദേശിക്കാനുള്ള ചുമതലകൂടി വിദഗ്ധ സമിതിയെ ഏൽപ്പിക്കാൻ തീരുമാനമായി.സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനത്തിലാണ് അവാർഡ് സമിതി ഈ പരാമർശങ്ങളും നിർദ്ദേശങ്ങളും മുന്നോട്ട് വച്ചത്.കഥാ വിഭാഗം , കഥേതര വിഭാഗം , രചനന്ന വിഭാഗം തുടങ്ങിയവയുടെ കീഴിലാണ് അവാർഡുകൾ പ്രഖ്യാപിച്ചത്. നിലവാരം ഇല്ലാത്ത എന്ററികൾ നിരവധി വരുന്നതിനാൽ ഒരു പ്രിലിമിനറി സ്ക്രീനിംഗ് കമ്മറ്റി വേണമെന്ന ആവശ്യവും സമിതിക്കുണ്ട് . ടെലിവിഷൻ പ്രമേയമാകുന്ന രചനകളുടെ കുറവ് അവാർഡ് നിർണ്ണയ സമിതി ഗൗരവത്തോടെ കാണുന്നതിനാൽ അതിനുള്ള നിർദ്ദേശങ്ങളും സമിതി പ്രഖ്യാപിച്ചിട്ടുണ്ട്.
അർഹമായ എന്ററികൾ ഇല്ലാത്തതിനാൽ മികച്ച ഗ്രന്ഥം, മികച്ച ടെലി സീരിയൽ എന്നീ വിഭാഗങ്ങൾക്ക് അവാർഡ് നൽകേണ്ടന്ന തീരുമാനം സമിതി ഐക്യകണ്ഡേന കൈക്കൊണ്ടു. റജിൽ കെ സി സംവിധാനം ചെയ്ത “കള്ളൻ മറുത ” മികച്ച ടെലിഫിലിം ആയി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച ടെലിവിഷൻ ഷോ ആയി അമൃത ടി വി യിലെ “റെഡ് കാർപെറ്റും” മികച്ച കോമഡി പ്രോഗ്രാം ആയി മഴവിൽ മനോരമയിലെ “മാറിമായവും” തിരഞ്ഞെടുക്കപ്പെട്ടു. ശിവജി ഗുരുവായൂറിനെ മികച്ച നടനായും അശ്വതി ശ്രീകാന്തിനെ മികച്ച നടിയായും, തിരഞ്ഞെടുത്തു.

















