തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വൺ സീറ്റുകൾ വർധിപ്പിക്കാൻ തീരുമാനമായി. ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് സീറ്റ് വർധന സംബന്ധിച്ച് സർക്കാർ തീരുമാനമെടുത്തത്. ഏറെ നാളായി വിദ്യാർത്ഥികളും വിവിധ വിദ്യാർത്ഥി സംഘനകളും ഉയർത്തിയിരുന്ന പ്രതിഷേധങ്ങൾക്കാണ് ഇതോടെ പരിഹാരമായിരിക്കുന്നത്.
സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ പ്ലസ് വണിന് 20 ശതമാനം അധികം സീറ്റ് അനുവദിക്കാനാണ് മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം. തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് അധിക സീറ്റ് അനുവദിച്ചത്. എല്ലാ സ്ട്രീമുകളിലും 20 ശതമാനം അധിക സീറ്റ് വർധിപ്പിക്കും.

















