കോഴിക്കോട്: ആറു ജില്ലകളിൽ മുഴുവൻ കോവിഡ് പരിശോധനകളും ആർ.ടി.പി.സി.ആർ ആക്കുവാനുള്ള സർക്കാർ തീരുമാനം വൈകി വന്ന വിവേകമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പ്രതിപക്ഷത്തിന്‍റെ നിർദേശങ്ങൾ ഉൾക്കൊണ്ടുള്ള തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. എന്നാൽ, ഏതാനും ജില്ലകളിൽ മാത്രം തീരുമാനം പരിമിതപ്പെടുത്താതെ മുഴുവൻ ജില്ലകളിലും ആർ.ടി.പി.സി.ആർ പരിശോധന നടപ്പാക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു.
എല്ലാ സംസ്ഥാനങ്ങളും പൂർണ്ണമായിആർ.ടി.പി.സി.ആർടെസ്റ്റുകൾ നടത്തിയപ്പോൾ നമ്മൾ ആന്റിജൻ ടെസ്റ്റിന്റെ പരിശോധനാ ഫലത്തെ ആധാരമാക്കിയാണ് പ്രതിരോധ നടപടികൾ സ്വീകരിച്ചത്. സംസ്ഥാനത്ത് നടത്തുന്ന പരിശോധനകളിൽ 25% മാത്രം ആർ.ടി.പി.സി.ആർ നടത്തിയത് വഴി വൈറസ് ബാധയെ കണ്ടെത്താൻ നമുക്ക് സാധിച്ചില്ല എന്നതാണ് രോഗവ്യാപനം രൂക്ഷമാവാൻ വഴി വച്ചത്. ആറ് ജില്ലകളിൽ മാത്രം ഈ തീരുമാനം പരിമിതപ്പെടുത്താതെ എല്ലാ ജില്ലകളിലും എത്രയും വേഗം മുഴുവൻ ടെസ്റ്റുകളും ആർ.ടി.പി.സി.ആർ ആക്കണം. പ്രതിപക്ഷത്തിന്റെ നിർദ്ദേശങ്ങൾ ഉൾക്കൊണ്ട് ശരിയായ ദിശയിലേക്കുള്ള ഈ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FVDSatheeshanParavur%2Fposts%2F4451298424929088&show_text=true&width=500

















