കൊച്ചി: മുട്ടില്‍ മരംമുറിക്കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് ഹൈക്കോടതി. നിലവിലെ അന്വേഷണം മതിയെന്ന ഉത്തരവാണ് കോടതിയില്‍നിന്ന് വന്നിരിക്കുന്നത്. ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് തൃശ്ശൂര്‍ സ്വദേശി ജോര്‍ജ് വട്ടുകുളം നല്‍കിയ ഹര്‍ജിയില്‍ നിര്‍ണായക ഇടപെടല്‍ നടത്തിയിരിക്കുന്നത്.ഫലപ്രദമായ അന്വേഷണം ഉണ്ടാകണമെന്നും കോടതി നിർദ്ദേശിച്ചു. ക്രൈംബ്രാഞ്ച് അന്വേഷണത്തിനായി മാർഗരേഖയും നൽകി. പരാതി ഉണ്ടെങ്കിൽ ഭാവിയിൽ ആർക്കും കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.
ഗൂഢാലോചനയടക്കം പുറത്ത് കൊണ്ടുവരേണ്ടതിനാൽ അന്വേഷണത്തിന് സാവകാശം വേണ്ടിവരുമെന്നും കേസുകൾ സിബിഐക്ക് കൈമാറേണ്ടതില്ലെന്നുമാണ് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചിരുന്നത്. കേസ് ഡയറിയടക്കമുള്ള രേഖകൾ മുദ്രവച്ച കവറിൽ സമർപ്പിച്ചിരുന്നു.

















