തിരുവനന്തപുരം:നേതൃത്വത്തെ താൻ ആക്ഷേപിച്ചിട്ടില്ലെന്ന് കെ പി സി സി മുൻ ജനറൽ സെക്രട്ടറി കെ ശിവദാസൻ നായർ. കാരണം കാണിക്കൽ നോട്ടിസിന് നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. സദുദ്ദേശപരമായ വിമർശനം മാത്രമാണ് താൻ നടത്തിയതെന്നും സസ്‌പെൻഷൻ നടപടി പിൻവലിക്കണമെന്നും കെ ശിവദാസൻ നായർ നൽകിയ മറുപടിയിൽ ആവശ്യപ്പെട്ടു.
ശിവദാസൻ നായരേയും കെപി അനിൽ കുമാറിനേയും പാർട്ടിയ്ക്കെതിരെ പരസ്യ പ്രതികരണം നടത്തിയതിന് ആറുമാസത്തേക്കാണ് പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തത്. 7 ദിവസത്തിനുള്ളിൽ രേഖാമൂലമുള്ള വിശദീകരണം ലഭിച്ചില്ലെങ്കിൽ തുടർ നടപടികൾ സ്വീകരിക്കുമെന്നും നോട്ടീസില്‍ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ശിവദാസൻ നായർ വിശദീകരണ കത്ത് പാർട്ടിയ്ക്ക് നൽകിയത്.

















