ആലപ്പുഴ: കൊടിക്കുന്നിൽ സുരേഷ് എംപിയുടെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ ആഞ്ഞടിച്ച് മുൻ കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാനും സിഎംപി സംസ്ഥാന സെക്രട്ടറിയറ്റ് അംഗവുമായ കെ.ടി ഇതിഹാസ്. കൊടിക്കുന്നിൽ സുരേഷ് നടത്തിയ പ്രസ്താവന സ്ത്രീ വിരുദ്ധത നിറഞ്ഞതാണ്. ഒരിക്കലും ഒരു ജനപ്രതിനിധി കൊടിക്കുന്നിൽ സുരേഷിനോടൊപ്പം അധപതിക്കരുതെന്നും ഇതിഹാസ് പറഞ്ഞു.
അമ്മയും പെങ്ങളെയും തിരിച്ചറിയാൻ കഴിവില്ലാത്ത വ്യക്തിയായി കൊടിക്കുന്നിൽ സുരേഷ് മാറി. സ്ത്രീ വിരുദ്ധ പരാമർശം നടത്തിയ കൊടിക്കുന്നിലിനെതിരെ കേസ് എടുക്കാൻ പോലീസ് തയ്യാറാവണം. വനിത കമ്മീഷൻ ഇവർക്കെതിരെ നടപടി എടുക്കണമെന്നും ഇതിഹാസ് ആവശ്യപ്പെട്ടു.
ആർക്കെതിരെ പരാമർശം നടത്തി എന്നല്ല ഇത്തരത്തിൽ ആണ് പരാമർശം എന്നതാണ് ഇത്തരക്കാരുടെ നേതൃത്വം കോൺഗ്രസിന് കടുത്ത ക്ഷീണം ഉണ്ടാക്കും. കൊടിക്കുന്നിൽ സുരേഷിനെ പോലുള്ള ഒരു എം.പിയെ ചുമക്കുന്നത് കോൺഗ്രസിന് ഒരു കടുത്ത അപമാനമാണെന്നും ഇതിഹാസ് ആരോപിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന്‍ നവോത്ഥാന നായകനായിരുന്നുവെങ്കില്‍ മകളെ പട്ടികജാതിക്കാരന് കല്യാണം കഴിച്ചുകൊടുക്കണമായിരുന്നുവെന്നായിരുന്നു കൊടിക്കുന്നിലിന്‍റെ വിവാദ പരാമര്‍ശം. പട്ടികജാതിക്കാരനായ മന്ത്രിയെ നിയന്ത്രിക്കുന്നതിനായി മുഖ്യമന്ത്രി തന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരനെ നിയോഗിച്ചുവെന്നും കൊടിക്കുന്നില്‍ ആരോപിച്ചു. എസ്.സി./എസ്.ടി ഫണ്ട് തട്ടിപ്പ് സി.ബി.ഐ. അന്വേഷിക്കണം എന്നാവശ്യപ്പെട്ട് നടത്തിയ ധര്‍ണയിലാണ് കൊടിക്കുന്നിലിന്റെ വിവാദ പരാമര്‍ശം

















