പാലക്കാട്: കോൺഗ്രസ് നേതാവ് അനില്‍ അക്കരയെ രൂക്ഷമായി വിമര്‍ശിച്ച് എ.വി. ഗോപിനാഥ്. പിണറായിയുടെ വീട്ടില്‍ എച്ചില് നക്കേണ്ടിവരുമെന്ന അനില്‍ അക്കരയുടെ പ്രസ്താവനയ്ക്കാണ് ഗോപിനാഥിന്റെ മറുപടി.
അനിൽ അക്കരയ്ക്ക് മാനസിക രോഗമാണ്. ഞാൻ ആരുടേയും എച്ചിൽ നക്കാൻ പോയിട്ടില്ല. എന്നാൽ എന്റെ വീട്ടിൽ വന്ന് പലരും നക്കിയിട്ടുണ്ട്. അതാരാണെന്ന് എല്ലാവർക്കും അറിയാം എന്ന് എ.വി ഗോപിനാഥ് പറഞ്ഞു.
പിണറായി വിജയന് കേരളത്തിന്റെ മുഖ്യമന്ത്രിയും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അതുല്യനായ, ചോദ്യം ചെയ്യപ്പെടാനാകാത്ത നേതാവുമാണ്. അദ്ദേഹത്തിന്റെ വീട്ടിലെ എച്ചില് നക്കും എന്ന് പറഞ്ഞാല്‍ അതില്‍ അഭിമാനിക്കുന്നുവെന്നും ഗോപിനാഥ് പറഞ്ഞു.

















