തിരുവനന്തപുരം: ഡി സി സി പുന:സംഘടനക്കെതിരെ പരസ്യ പ്രസ്താവന നടത്തിയ കെ പി സി സി മുൻ ജനറൽ സെക്രട്ടറിമാരായ കെ പി അനിൽകുമാറിനും കെ ശിവദാസൻ നായർക്കും കെ പി സി സി കാരണം കാണിക്കൽ നോട്ടീസ് നൽകി. പാർട്ടി അച്ചടക്കം ലംഘിച്ചതിന് ആറ് മാസത്തേക്ക് സസ്പെൻഡ് ചെയ്തതിന് പിന്നാലെയാണ് കാരണം കാണിക്കൽ നോട്ടീസ്.
നേതൃത്വത്തിനെതിരെയുള്ള നിലപാട് തുടർന്നാൽ മുതിർന്ന നേതാക്കൾക്ക് തിരിച്ചടി ഉണ്ടാകുമെന്നാണ് ഹൈക്കമാൻഡിന്റെ മുന്നറിയിപ്പ്. രമേശ് ചെന്നിത്തലക്ക് നൽകാൻ ഉദ്ദേശിക്കുന്ന ദേശീയ തലത്തിലെ പദവിയിൽ പുനരാലോചന ഉണ്ടാകുമെന്നാണ് ചെന്നിത്തലക്കുള്ള മുന്നറിയിപ്പ്. എതിർപ്പ് തുടരുന്ന പക്ഷം ഉമ്മൻചാണ്ടിയുടെ പദവിയിലും പുനരാലോചന നടക്കുമെന്ന സൂചനയും നൽകിയിട്ടുണ്ട്.

















