തിരുവനന്തപുരം: കേരളത്തിലെ കോണ്‍ഗ്രസിന്റെ പ്രതിസന്ധിക്ക് കാരണം എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലാണെന്ന ആരോപണവുമായി പി എസ് പ്രശാന്ത്.കോണ്‍ഗ്രസിലെ ബിജെപി ഏജന്റാണ് വേണുഗോപാലെന്ന് രാഹുല്‍ ഗാന്ധിക്ക് ഇ മെയില്‍ മുഖേന അയച്ച കത്തില്‍ പ്രശാന്ത് കുറ്റപ്പെടുത്തി.
പാലോട് രവിയെ തിരുവനന്തപുരം ഡിസിസി അധ്യക്ഷൻ ആക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണം എന്നും കത്തിലൂടെ ആവശ്യപ്പെട്ടു.അതേസമയം, താരിഖ് അൻവറിനെ കേരളത്തിൻ്റെ ചുമതലയിൽ നിന്ന് മാറ്റണമെന്ന ആവശ്യവുമായി ഗ്രൂപ്പുകൾ രംഗത്തെത്തിയിട്ടുണ്ട്. സോണിയാ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും കത്തയയ്ക്കുമെന്ന് എ, ഐ ഗ്രൂപ്പുകൾ അറിയിച്ചു.

















