കൊച്ചി: കാക്കനാട് ലഹരിമരുന്ന് കേസില്‍ അന്വേഷണ സംഘം ഒഴിവാക്കിയ യുവതിയെ എക്സൈസ് ചോദ്യം ചെയ്യുന്നു. എക്സൈസ് ക്രൈംബ്രാഞ്ചാണ് യുവതിയെയും സുഹൃത്തിനെയും ചോദ്യം ചെയ്യുന്നത്. കൊച്ചിയിലെ എക്സൈസ് ഓഫീസില്‍ വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്യല്‍.
കൊച്ചിയിലെ ഒരു സ്വകാര്യ അപ്പാര്‍ട്ടമെൻ്റിലാണ് പ്രതികളെല്ലാം വന്നു താമസിച്ചത്. അവിടെ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ യുവതിയുടെ സാന്നിധ്യം തിരിച്ചറിഞ്ഞിട്ടുണ്ട്. വിശദമായ മൊഴിയെടുപ്പിന് ശേഷം തെളിവുകളുണ്ടെന്ന് കണ്ടാൽ ഇവരെ പ്രതിചേര്‍ക്കാനാണ് എക്സൈസ് ക്രൈംബ്രാഞ്ചിൻ്റെ തീരുമാനം. കേസുമായി ബന്ധപ്പെട്ട് കൂടുതൽ പേരെ ഇന്ന് ക്രൈംബ്രാഞ്ച് സംഘം വിളിച്ച് വരുത്തിയിട്ടുണ്ട്

















