തിരുവനന്തപുരം:കേരളത്തിൽ സെറോ സർവേ നടത്താൻ തീരുമാനം. ആദ്യമായാണ് കേരളം സ്വന്തം നിലയ്ക്ക് സിറോ സർവേ നടത്തുന്നത്. രോഗം വാക്സിൻ എന്നിവയിലൂടെയുള്ള പ്രതിരോധശേഷി കണ്ടെത്തുകയാണ് ലക്ഷ്യം. തീരദേശം, നഗരങ്ങൾ, ഗ്രാമങ്ങൾ, ചേരികൾ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാകും പഠനം. വിവിധ പ്രായപരിധിയും പ്രദേശങ്ങളും വേര്‍തിരിച്ചാണ് സര്‍വേ നടത്തുക. അഞ്ചു മുതല്‍17 വയസുള്ള കുട്ടികളിലും ഗർഭിണികളിലും പ്രത്യേകം പഠനം നടത്തും. ഐ.സി.എം.ആർ സെറോ സർവേയിൽ 42.7% ആണ് കേരളത്തിലെ പ്രതിരോധ ശേഷി നിരക്ക്.
അതേസമയം സംസ്ഥാനത്ത് ഇന്നും മുപ്പതിനായിരത്തിനു മുകളിൽ കോവിഡ് രോഗികൾ. 32,801 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,70,703 സാമ്പിളുകളാണ് പരിശോധിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.22 ശതമാനമാണ്. ഇന്ന് 179 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 20,313 ആയി.31,281 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതിൽ 1260 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 144 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്.

















