കൊച്ചി: ഓണകിറ്റിലെ ഏലയ്ക്ക ഗുണനിലവാരമില്ലെന്ന പ്രതിപക്ഷ ആരോപണം തള്ളി ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ. കുറഞ്ഞ വിലയ്ക്ക് തന്നെയാണ് ഏലക്ക വാങ്ങിയതെന്നും ഇ-ടെണ്ടർ വഴിയാണ് ഏലം സംഭരിച്ചത് ഇതുവഴി കർഷകർക്ക് നേരിട്ട് പ്രയോജനം കിട്ടിയെന്നും മന്ത്രി വ്യക്തമാക്കി.
പ്രതിപക്ഷ ആരോപണത്തിൽ ഒരു അടിസ്ഥാനവുമില്ല. എങ്കിലും ആരോപണം ഉയർന്ന പശ്ചാത്തലത്തിൽ പരിശോധന നടത്തുമെന്ന് മന്ത്രി ജി.ആർ. അനിൽ പറഞ്ഞു.ഓണക്കിറ്റ് വാങ്ങാനെത്തിയ ഒരാൾക്ക് പോലും കിറ്റ് കിട്ടാതെ മടങ്ങിപ്പോകേണ്ടി വന്നിട്ടില്ല . 71 ലക്ഷം പേർ കിറ്റുകൾ വാങ്ങി. നേരിട്ട് കൊണ്ടുപോയി കൊടുത്തിട്ടുള്ള കിറ്റുകളുടെ കണക്ക് കൂടി ഉൾപ്പെടുത്താൻ ഉണ്ടെന്നും മന്ത്രി ജി.ആർ. അനിൽ വ്യക്തമാക്കി.

















