ഗ്രന്ഥകാരിയും മനുഷ്യാവകാശ പ്രവർത്തകയുമായ ഗെയിൽ ഓംവെദ്​ അന്തരിച്ചു

ചെന്നൈ: പ്രമുഖ സാമൂഹിക ശാസ്​ത്രജ്​ഞയും ഗ്രന്ഥകാരിയും മനുഷ്യാവകാശ പ്രവർത്തകയുമായ ഗെയിൽ ഓംവെദ്​ ​ അന്തരിച്ചു. 81 വയസ്സായിരുന്നു. ​ മനുഷ്യാവകാശ സമരങ്ങളുടെ മുന്‍നിരയില്‍ പ്രവര്‍ത്തിച്ചയാളാണ്.. ദലിത്​ രാഷ്​ട്രീയം, വനിതകളുടെ പോരാട്ടം, ജാതി വിരുദ്ധ പ്രസ്​ഥാനം തുടങ്ങിയ മേഖലകളിൽ രാജ്യമാദരിക്കുന്ന പ്രശസ്​ത ഗ്രന്ഥങ്ങളുടെ കർത്താവാണ്.

പരിസ്ഥിതി, ലിംഗം, ഗ്രാമീണ വികസനം തുടങ്ങിയ മേഖലകളിൽ യു.എൻ.ഡി.പി, ഓക്​സ്ഫാം തുടങ്ങിയ മുൻനിര സ്ഥാപനങ്ങൾക്കായി ഓംവെദ്​ പ്രവര്‍ത്തിച്ചിട്ടുണ്ട്. പുനെ യൂനിവേഴ്​സിറ്റി സോഷ്യോളജി വിഭാഗത്തിൽ ഫുലെ- അംബേദ്​കർ ചെയർ മേധാവിയായിരുന്നു. കോപൻഹേഗൻ ഏഷ്യൻ സ്റ്റഡീസ്​ ഇൻസ്റ്റിറ്റ്യൂട്ട് പ്രഫസറായും അവര്‍ പ്രവര്‍ത്തിച്ചു.

കൊളോണിയൽ സൊസൈറ്റി- നോ​ൺ ബ്രാഹ്​മിൺ മൂവ്​മെന്‍റ്​ ഇൻ വെസ്​റ്റേൺ ഇന്ത്യ, സീകിങ്​ ബീഗംപുര, ബുദ്ധിസം ഇൻ ഇന്ത്യ, ഡോ. ബാബസാഹെബ്​ അംബേദ്​കർ, മഹാത്​മ ഭൂലെ, ദളിത്​ ആൻറ്​ ഡെമോക്രാറ്റിക്​ റവലൂഷൻ, അണ്ടർസ്റ്റാന്‍റിങ്​ കാസ്റ്റ്​ തുടങ്ങി 25 പുസ്തകങ്ങളാണ് ഓംവെദ് രചിച്ചിട്ടുള്ളത്.