നാളെ നടത്താനിരുന്ന രണ്ടാം വർഷ എംസിഎ, എസ് വൺ സപ്ലിമെന്ററി പരീക്ഷക മാറ്റിവെച്ചു. പരീക്ഷ തീയതി സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ഇന്നാണ് വിദ്യാർഥികൾക്ക് ലഭിച്ചത്. ഇതിന് പിന്നാലെ നിരവധി വിദ്യാർത്ഥികൾ ആശങ്ക അറിയിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെടുകയായിരുന്നു. വിദ്യാർഥികളുടെ ആശങ്ക പരിഗണിച്ച് പരീക്ഷ മാറ്റിവയ്ക്കാൻ ഉന്നത വിദ്യാഭ്യാസമന്ത്രി റോജി എം ജോൺ നിർദേശിക്കുകയായിരുന്നു.
മറ്റു ജില്ലകളിലും ദൂരസ്ഥലങ്ങളിലും ഉള്ള വിദ്യാർത്ഥികൾക്ക് സമയത്തിന് പരീക്ഷാ ഹാളിൽ എത്താൻ പോലും കഴിയാത്ത അവസ്ഥയായിരുന്നു ഉണ്ടായിരുന്നത്. വിദ്യാർത്ഥികളുടെ ബുദ്ധിമുട്ടികൾ പരിഗണിച്ച് പരീക്ഷ മറ്റൊരു ദിവസത്തേക്ക് മാറ്റാൻ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ നിർദ്ദേശത്തിൻ്റെ അടിസ്ഥാനത്തിലാണ് എക്സാം കൺട്രോളറുടെ നടപടി.
Story Highlights : Tomorrow’s KTU exam postponed
















