ചെന്നൈ : സിബിഐയെ സ്വതന്ത്രമാക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് മദ്രാസ് ഹൈക്കോടതി.മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് ചൊവ്വാഴ്ചയാണ് ഇത്തരമൊരു നിര്‍ദേശം മുന്നോട്ടുവെച്ചത്.സിബിഐക്ക് പ്രവർത്തന സ്വാതന്ത്ര്യം വേണം. അതിന്‍റെ ഭരണനിർവഹണം കേന്ദ്ര സർക്കാരിന്‍റെ നിയന്ത്രണത്തിലാകരുത്. സിബിഐക്ക് സ്റ്റാറ്റ്യൂട്ടറി പദവിയും കൂടുതൽ അധികാരങ്ങളും നൽകാനുള്ള നിയമം എത്രയും വേഗത്തിൽ കൊണ്ടുവരണമെന്നും കേന്ദ്രത്തോട് കോടതി ആവശ്യപ്പെട്ടു.
2013ല്‍ കല്‍ക്കരിപ്പാടം അനുവദിച്ച കേസ് പരിഗണിക്കുന്നതിനിടെ സുപ്രീം കോടതി സിബിഐയെ കൂട്ടിലടച്ച തത്ത എന്നു വിളിച്ചിരുന്നു. അതിനു ശേഷം ആദ്യമായാണ് സിബിഐയുടെ സ്വതന്ത്രാധികാരവുമായി ബന്ധപ്പെട്ട് സമാനമായ പരാമർശം കോടതിയുടെ ഭാഗത്തുനിന്നുണ്ടാവുന്നത്.
















