കൊച്ചി∙ ഈശോ സിനിമയ്ക്കു പ്രദർശന അനുമതി നൽകരുതെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജി ഹൈക്കോടതി തള്ളി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി. സിനിമയ്ക്ക് ദൈവത്തിന്റെ പേര് ഇട്ടെന്ന് കരുതി കോടതിക്ക് ഇടപെടാനാകില്ലെന്ന് ഹൈക്കോടതി അറിയിച്ചു.
സിനിമയുടെ പേര് മതവികാരം വ്രണപ്പെടുത്തുന്നതാണ് എന്നായിരുന്നു ഹർജിയിലെ ആരോപണം. എന്നാൽ ഹർജിയ്ക്ക് നിലനിൽപ്പില്ലെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതിയുടെ വിമർശനം.ക്രിസ്ത്യൻ അസോസിയേഷൻ ഫോർ സോഷ്യൽ ആക്ഷനാണ് ദൈവത്തിന്റെ പേര് സിനിമയ്ക്കിട്ടു എന്നാരോപിച്ച് ഹൈക്കോടതിയിൽ പൊതു താൽപര്യ ഹർജി ഫയൽ ചെയ്തത്.
നാദിര്‍ഷ സംവിധാനം ചെയ്യുന്ന ഈശോയില്‍ ജയസൂര്യയാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തിറങ്ങിയതിന് തൊട്ടുപിന്നാലെയായിരുന്നു വിവാദം.സിനിമയ്ക്കെതിരെ മുൻ എംഎൽഎ പി.സി. ജോർജ് ഉൾപ്പടെയുള്ളവർ രംഗത്തെത്തിയെങ്കിലും വിവാദത്തെ എതിർത്തു ക്രൈസ്തവ വൈദികർ ഉൾപ്പടെയുള്ളവരും രംഗത്തെത്തി.
















