ചെന്നൈ; നടൻ മമ്മൂട്ടിയുടെയും കുടുംബാംഗങ്ങളുടെയും ഉടമസ്ഥതയിൽ ചെങ്കൽപ്പെട്ട് കറുകഴിപ്പള്ളം ഗ്രാമത്തിലുള്ള 40 ഏക്കർ പിടിച്ചെടുക്കാനുള്ള നീക്കം തടഞ്ഞ് മദ്രാസ് ഹൈക്കോടതി. ചെങ്കൽപ്പെട്ട് കറുകഴിപ്പള്ളം ഗ്രാമത്തിലുള്ള സ്ഥലം സംരക്ഷിത വനമാണെന്നു പറഞ്ഞ് തിരിച്ചുപിടിക്കാനുള്ള കമ്മിഷണർ ഓഫ് ലാൻഡ് അഡ്മിനിസ്ട്രേഷന്റെ ശ്രമമാണ് താൽക്കാലികമായി തടഞ്ഞത്.
‘സത്യം പുറത്തുവരണം, എന്നാൽ കോടതി ഉത്തരവുണ്ടാകുന്നത് വരെ മമ്മൂട്ടിക്കും കുടുംബത്തിനുമെതിരെ നടപടിയെടുക്കരുത്,” എന്നാണ് കോടതി പറഞ്ഞത്. ചില പൊരുത്തക്കേടുകൾ വരുത്തിയ സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
1997ൽ കപാലി പിള്ള എന്നയാളിൽ നിന്നു വാങ്ങിയ ഭൂമി 1882 ലെ തമിഴ്‌നാട് വനനിയമത്തിനു കീഴിലുള്ള ചതുപ്പു നിലമാണെന്നും സംരക്ഷിത വനമായി നിലനിർത്തണമെന്നും പറഞ്ഞായിരുന്നു നടപടി. ഇതിനെതിരെയും താരകുടുംബ ജോയിന്റ് റിട്ട് ഫയൽ ചെയ്തത്. എന്നാൽ ഭൂമിയുടെ വിനിമയത്തിൽ സർക്കാർ ഉദ്യോഗസ്ഥരുടെ നടപടിയിൽ ക്രമക്കേട് നടന്നിട്ടുണ്ടെന്നും വകുപ്പു തല നടപടികളുമായി മുന്നോട്ടുപോകാമെന്നും കോടതി വ്യക്തമാക്കി.
















