ന്യൂഡൽഹി; ഹിമാചൽ പ്രദേശിലുണ്ടായ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം സഹായധനം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പരിക്കേറ്റവർക്ക് അൻപതിനായിരം രൂപ നൽകും. മണ്ണിടിച്ചിലില്‍ 11 പേരുടെ മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത്. നിരവധി പേര് മണ്ണില്‍ കുടുങ്ങി കിടക്കുന്നതായാണ് വിവരം.
കിന്നൗറിലെ നിഗാൽസാരിയിൽ ബുധനാഴ്ച ഉച്ചകഴിഞ്ഞായിരുന്നു ദുരന്തം. അപകടസ്ഥലത്ത് കുടുങ്ങിപ്പോയ ഒരു ബസും ട്രക്കും ഉൾപ്പെടെ അഞ്ചു വാഹനങ്ങൾ പൂർണമായി തകർന്നുവെന്നു കിന്നൗർ ഡെപ്യൂട്ടി കമ്മീഷണർ ആബിദ് ഹുസൈൻ സാദിഖ് അറിയിച്ചു.
















