തിരുവനന്തപുരം: സിനിമാലോകത്ത് അര നൂറ്റാണ്ട് തികച്ച തന്നെ സംസ്ഥാന സര്‍ക്കാര്‍ ആദരിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി. എന്നാല്‍ തന്റെ പേരിലുള്ള ആഘോഷം കോവിഡ് കാലത്ത് ഒഴിവാക്കണമെന്നും തന്നെ ആദരിക്കാൻ പണച്ചെലവുള്ള പരിപാടി വേണ്ടെന്നും മമ്മൂട്ടി സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചു.
മമ്മൂട്ടിയുടെ സിനിമാജീവിതത്തിന്റെ സുവര്‍ണജൂബിലി ആഘോഷം വിപുലമായി നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചതിന് പിന്നാലെയാണ്താ മമ്മൂട്ടി ഇക്കാര്യം അറിയിച്ചത്. പണച്ചെലവുള്ള പരിപാടികള്‍ വേണ്ടെന്ന് മമ്മൂട്ടി സര്‍ക്കാരിനെ അറിയിക്കുകയായിരുന്നു. മന്ത്രി സജി ചെറിയാനെയാണ് മമ്മൂട്ടി ഇക്കാര്യം അറിയിച്ചത്.
ചെറിയ ചടങ്ങ് മതിയെന്ന് മമ്മൂട്ടി ആവർത്തിച്ചു. ചടങ്ങ് ചെറുതാണെങ്കിലും വലുതാണെങ്കിലും പണം വേണമെങ്കിലും വേണ്ടെങ്കിലും അത് തങ്ങൾക്ക് സന്തോഷത്തിൻ്റെ മുഹൂർത്തമാണ് എന്ന് സജി ചെറിയാൻ പ്രതികരിച്ചു.
കേരളത്തിൻറെ സാംസ്‌കാരിക മേഖലയ്ക്ക് അദ്ദേഹം നൽകിയ സംഭാവന മഹത്തായതാണെന്ന് സജി ചെറിയാൻ പറഞ്ഞു. മികച്ച ആശയങ്ങൾ സംഭാവന ചെയ്തിട്ടുള്ള മഹാനായ കലാകാരനാണ് അദ്ദേഹം. മതനിരപേക്ഷമായ ഒട്ടേറെ കാര്യങ്ങൾ അദ്ദേഹം ചെയ്തിട്ടുണ്ട്. ജീവകാരുണ്യപ്രവർത്തനങ്ങളും അദ്ദേഹം നടത്തുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിനിമയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയ മമ്മൂട്ടിയെ സര്‍ക്കാര്‍ ആദരിക്കുമെന്ന് മന്ത്രി സജി ചെറിയാന്‍ ഇന്നലെ നിയമസഭയില്‍ പറഞ്ഞിരുന്നു. ഇതിനായി പ്രത്യേകപരിപാടി സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു, കെ,എസ്. സേതുമാധവന്‍ സംവിധാനം ചെയ്ത ‘അനുഭവങ്ങള്‍ പാളിച്ചകള്‍’ എന്ന ചിത്രത്തിലാണ് മമ്മൂട്ടിയുടെ മുഖം ആദ്യമായി സിനിമയില്‍ തെളിയുന്നത്. 1971 ഓഗസ്റ്റ് 6 നാണ് ഈ ചിത്രം റിലീസ് ചെയ്തത്.
















