ഇരുപത്തിയാറാമത് രാജ്യാന്തര ചലച്ചിത്ര മേള ഡിസംബര്‍ 10 മുതല്‍ 17 വരെ നടത്താന്‍ തീരുമാനം. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങളോടെയാവും മേള നടത്തുക. തിരുവനന്തപുരത്ത് മാത്രമാവും മേള സംഘടിപ്പിക്കുക.
അതേസമയം, കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നാല് മേഖലകളിലായിട്ടായിരുന്നു ഇരുപത്തിയഞ്ചാമത് രാജ്യാന്തര ചലച്ചിത്ര മേള സംഘടിപ്പിച്ചത്. തിരുവനന്തപുരത്ത് ഫെബ്രുവരി 10 മുതല്‍ 14 വരെയും കൊച്ചിയില്‍ 17 മുതല്‍ 21 വരെയും തലശ്ശേരിയില്‍ 23 മുതല്‍ 27 വരെയും പാലക്കാട് മാര്‍ച്ച് ഒന്നുമുതല്‍ അഞ്ചുവരെയുമായിരുന്നു മേള നടന്നത്.
















