ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം രൂക്ഷമായി തുടരുകയാണ്. ഇതുവരെ ഇരുപത് കോടി മുപ്പത്തിനാല് ലക്ഷം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ആകെ മരണം നാല്‍പ്പത്തിമൂന്ന് ലക്ഷമായി ഉയര്‍ന്നു. രോഗമുക്തി നേടിയവരുടെ എണ്ണം പതിനെട്ട് കോടി കടന്നുവെന്നത് ആശ്വാസം പകരുന്നു.
അമേരിക്ക, ഇന്ത്യ, ബ്രസീല്‍ എന്നീ രാജ്യങ്ങളാണ് രോഗബാധിതരുടെ എണ്ണത്തില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ളത്. അമേരിക്കയില്‍ മൂന്ന് കോടി അറുപത്തിയഞ്ച് ലക്ഷം രോഗബാധിതരാണ് ഉള്ളത്. 6.33 ലക്ഷം പേര്‍ മരിച്ചു. അതേസമയം, ഇന്ത്യയില്‍ 24 മണിക്കൂറിനിടെ 35,499 പേര്‍ക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 3.19 കോടിയായി. ഇന്നലെ മാത്രം 447 പേരാണ് രോഗം ബാധിച്ച് മരിച്ചത്. ആകെ മരണം 4,28,309 ആയി ഉയര്‍ന്നു. നിലവില്‍ 4,02,188 പേരാണ് രോഗം ബാധിച്ച് ചികിത്സയിലുള്ളത്. പോസിറ്റിവിറ്റി നിരക്ക് 1.26 ശതമാനമാണ്. 39,686 പേര്‍ ഇന്നലെ രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തരുടെ എണ്ണം 3,11,39,457. രേഗമുക്തി നിരക്ക് 97.40 ശതമാനമാണ്.
ബ്രസീലിലും സ്ഥിതി മാറ്റമില്ലാതെ തുടരുകയാണ്. രാജ്യത്ത് ഇതുവരെ രണ്ട്‌കോടിയിലധികം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 5.63 ലക്ഷം പേര്‍ മരിച്ചു.
















