വിഷ്ണു മോഹന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് മേപ്പടിയാന്‍. ഉണ്ണിമുകുന്ദന്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രം പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷക ശ്രദ്ധയാകര്‍ഷിച്ചിരുന്നു. സിനിമയ്ക്കായി താരം നടത്തിയ മേക്കോവറും വൈറലായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. അതേസമയം, ചിത്രത്തിലെ ഈയിടെ പുറത്തിറങ്ങിയ’ കണ്ണില്‍ മിന്നും ‘ എന്നാരംഭിക്കന്ന ഗാനം ഏറേ ജനപ്രീതി നേടിയിരുന്നു. ഉണ്ണി മുകുന്ദന്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ അഞ്ജു കുര്യന്‍ ആണ് നായികയായി എത്തുന്നത്.
സിനിമയില്‍ അജു വര്‍ഗീസ്, ഇന്ദ്രന്‍സ്, സൈജു കുറുപ്പ്, വിജയ് ബാബു, കലാഭവന്‍ ഷാജോണ്‍ തുടങ്ങിയവരും പ്രധാന വേഷത്തില്‍ എത്തുന്നു. നീല്‍ ഡി കുഞ്ഞയാണ് ഛായാഗ്രഹണം. എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്. സംഗീതം രാഹുല്‍ സുബ്രഹ്മണ്യം. ഷമീര്‍ മുഹമ്മദ് ചിത്രസംയോജനം നിര്‍വഹിക്കുന്നു. സാബു മോഹനാണ് കലാസംവിധാനം.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FIamUnniMukundan%2Fposts%2F368761051284763&show_text=true&width=500