പാലക്കാട്: അട്ടപ്പാടിയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഊരുമൂപ്പനെയും മകനെയും പിടികൂടിയതായി പരാതി. ഷോളയൂര്‍ വട്ടലക്കി ഊരുമൂപ്പനായ ചൊറിയമൂപ്പനെയും മകന്‍ മുരുകനെയുമാണ് പൊലീസ് പിടികൂടിയത്. കുടുംബ തര്‍ക്കവുമായി ബന്ധപ്പെട്ട പരാതിയിലാണ് പൊലീസ് നടപടി.
അതേസമയം, സ്ത്രീകളെയടക്കം പൊലീസ് ഉപദ്രവിച്ചതായി പരാതി ഉയര്‍ന്നിട്ടുണ്ട്.
സംഭവത്തെ തുടര്‍ന്ന് ആദിവാസി സംഘടനകള്‍ പൊലീസ് സ്റ്റേഷനുമുന്നില്‍ പ്രതിഷേധിക്കുകയാണ്. എന്നാല്‍ കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനെ തുടര്‍ന്നാണ് നടപടിയെന്ന് പൊലീസ് വിശദീകരണം.
അതേസമയം ആദിവാസി നേതാവ് മുരുകന്റെ അതിക്രമത്തില്‍ പരിക്കേറ്റ അയല്‍വാസി കറുതാ ചലത്തിന്റെ ദൃശ്യങ്ങളും പുറത്തു വന്നു. മുരുകനെതിരെ അഗളി പൊലീസ് ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. ഇതേ തുടര്‍ന്ന് മുരുകനെ അറസ്റ്റ് ചെയ്യാനെത്തിയപ്പോഴാണ് സ്ത്രീകള്‍ അടക്കമുള്ളവര്‍ക്കെതിരെ പൊലീസ് അതിക്രമം ഉണ്ടായത്. എന്നാല്‍ പൊലീസ് പൂര്‍വ വൈരാഗ്യം തീര്‍ക്കുകയാണെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു.