കോഴിക്കോട്: മുഈൻ അലി തങ്ങളുടെ പ്രസ്താവനയോടെ തുടങ്ങിയ മുസ്‌ലിം ലീഗിലെ തർക്കത്തിന് ഇന്നലെ സാദിഖ് അലി തങ്ങൾ നടത്തിയ പ്രസ്താവനയോടെ ഏകദേശം അന്ത്യമായിരുന്നു. എന്നാൽ കെ.എം ഷാജി രാവിലെ ഇട്ട ഫേസ്ബുക്ക് പോസ്റ്റ് വീണ്ടും വിവാദത്തിലായിരുന്നു. എന്നാൽ ഇത് ദുർവ്യാഖ്യാനം ചെയ്യുകയാണ് ഉണ്ടായതെന്ന് വ്യക്തമാക്കി അദ്ദേഹം തന്നെ രംഭത്തെത്തി.
ലീഗിൽ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമ്പോൾ അലോസരപ്പെടുന്നവർ ആ ജോലി തുടരട്ടെ എന്ന് ഷാജി പറഞ്ഞു. അഭിപ്രായങ്ങളോ അഭിപ്രായ വ്യത്യാസങ്ങളോ ഉണ്ടെങ്കിൽ പറയേണ്ടത് പറയേണ്ടത് പോലെ പറയാൻ വേണ്ടുവോളം ഇടമുള്ള പാർട്ടിയാണ് ലീഗ് എന്ന് കെ.എം ഷാജി വ്യക്തമാക്കി. ലാഭനഷ്ടങ്ങളുടെ തരാതരം നോക്കി പ്രസ്ഥാനത്തെ വഴിയിലുപേക്ഷിച്ചു പോയവരുടെ കൂട്ടത്തിൽ ഞങ്ങൾ ഉണ്ടാവില്ല എന്നും കെ.ടി ജലീലിനെ ഉദ്ദേശിച്ച് ഷാജി ഫേസ്ബുക്കിൽ കുറിച്ചു
പോസ്റ്റിന്റെ പൂർണരൂപം
ലീഗിൽ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമ്പോൾ അലോസരപ്പെടുന്നവർ ആ ജോലി തുടരുക.ഇന്നത്തെ എന്റെ FB പോസ്റ്റ് ദുർവ്യാഖ്യാനം ചെയ്യുന്നത് അത്തരക്കാരാണ്
പാണക്കാട് കുടുംബവും കുഞ്ഞാലിക്കുട്ടി സാഹിബ് അടക്കമുള്ള നേതാക്കളും കാണിച്ച ഉന്നത ജനാധിപത്യ മൂല്യങ്ങളുടെ ഫലമാണ് ഇന്നലെ മുസ്ലിം ലീഗെടുത്ത തീരുമാനങ്ങൾ.
അഭിപ്രായങ്ങളോ അഭിപ്രായ വ്യത്യാസങ്ങളോ ഉണ്ടെങ്കിൽ പറയേണ്ടത് പറയേണ്ടത് പോലെ പറയാൻ വേണ്ടുവോളം ഇടമുള്ള പാർട്ടിയാണ് ലീഗ്..
അതു പറയാൻ ഇന്നുവരെ മടി കാണിച്ചിട്ടുമില്ല.അതിന് ആരുടെയും ഉപദേശവും ആവശ്യമില്ല….
ഞങ്ങളൊക്കെ ലീഗിനെ നെഞ്ചേറ്റിയവരാണ് ലാഭനഷ്ടങ്ങളുടെ തരാതരം നോക്കി പ്രസ്ഥാനത്തെ വഴിയിലുപേക്ഷിച്ചു പോയവരുടെ കൂട്ടത്തിൽ ഞങ്ങൾ ഉണ്ടാവില്ല…
ഇവിടെയുണ്ടാവും തോളോട് തോൾ ചേർന്ന് ഒത്തൊരുമിച്ച് ഒരു മനവും ഒരുമെയ്യുമായി
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fkms.shaji%2Fposts%2F2538297536315498&show_text=true&width=500
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fkms.shaji%2Fposts%2F2538026326342619&show_text=true&width=500