ന്യൂ ഡല്‍ഹി: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന് ഇത്തവണ കണ്ണൂര്‍ വേദിയാവും. ഡല്‍ഹിയില്‍ ചേര്‍ന്ന സിപിഎം കേന്ദ്രകമ്മിറ്റി യോഗത്തിലാണ് തീരുമാനം. അതേസമയം, നിലവിലെ രാഷ്ട്രീയ സാഹചര്യവും ബംഗാളിലേയും കേരളത്തിലേയും തെരഞ്ഞെടുപ്പ് ഫലങ്ങളും കേന്ദ്രകമ്മിറ്റി ചര്‍ച്ചചെയ്തു. തലമുറമാറ്റമടക്കം കേരളത്തില്‍ നടപ്പാക്കിയ പരിഷ്‌കാരങ്ങളും കേന്ദ്രകമ്മിറ്റി പരിശോധിച്ചു.
അതേസമയം, ഒന്‍പത് വര്‍ഷത്തിന് ശേഷമാണ് കേരളത്തിലേക്ക് പാര്‍ട്ടി കോണ്‍ഗ്രസ് എത്തുന്നത്. നേരത്തെ കോഴിക്കോട് നഗരത്തില്‍ വച്ച് ഇരുപതാം സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് ചേര്‍ന്നിരുന്നു.