ശ്രീനഗര്‍: ജമ്മു കശ്മീരിലെ അമ്പതോളം കേന്ദ്രങ്ങളില്‍ എന്‍ഐഎ റെയ്ഡ്. ഭീകരവാദത്തിന് സാമ്പത്തിക സഹായം നല്‍കിയ കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. 14 ജില്ലകളിലായി അമ്പതോളം കേന്ദ്രങ്ങളിലാണ് ഒരേ സമയമാണ് റെയ്ഡ് നടക്കുന്നത്. ഡല്‍ഹിയില്‍ നിന്നുള്ള ഡിഐജി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് റെയ്ഡ്‌ന് നേതൃത്വം നല്‍കുന്നത്. നിരോധിത സംഘടനയായ ജമാത്ത് ഇ ഇസ്ലാമി യുടെ നേതാക്കളുടെ വീടുകളില്‍ ഉള്‍പ്പെടെയാണ് റെയ്ഡ്.
അതേസമയം, നേരത്തെയും 14 ഇടങ്ങളില്‍ റെയ്ഡ് നടന്നിരുന്നു. തീവ്രവാദഫണ്ടിംഗുമായി ബന്ധപ്പെട്ട് പത്ത് പേര്‍ ഇതുവരെ അറസ്റ്റിലായിട്ടുണ്ട്. കഴിഞ്ഞ ദിവസം ജമ്മു കശ്മീര്‍ സര്‍ക്കാരിലെ പത്ത് ഉദ്യോഗസ്ഥരെ തീവ്രവാദബന്ധം കണ്ടെത്തിയതിനെ തുടര്‍ന്ന് പിരിച്ചു വിട്ടിരുന്നു.