ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം ഖുത്തനെ ഉയരുകയാണ്. ഇതുവരെ ഇരുപത് കോടി ഇരുപത്തിയൊന്‍പത് ലക്ഷം പേര്‍ക്കാണ് വൈറസ്ബാധ സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ അഞ്ചര ലക്ഷത്തിലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മരണസംഖ്യ നാല്പത്തിമൂന്ന് ലക്ഷത്തോട് അടുത്തു.
ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ള അമേരിക്കയില്‍ ഇന്നലെമാത്രം അറുപതിനായിരത്തിലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം മൂന്ന് കോടി അറുപത്തിയഞ്ച് ലക്ഷം കടന്നു. 6.32 ലക്ഷം പേര് മരിച്ചു.
അതേസമയം, ഇന്ത്യയില്‍ 24 മണിക്കൂറിനിടയില്‍ റിപ്പോര്‍ട്ട് ചെയ്തത് 39,070 പുതിയ കോവിഡ് 19 കേസുകള്‍. 43,910 പേര് രോഗമുക്തി നേടി. 491 പേര് കോവിഡ് 19 ബാധിച്ച് മരിച്ചു. 4,06,822 സജീവ കേസുകളാണ് നിലവിലുളളത്. ഇതുവരെ 3,19,34,455 പേര്‍ക്ക് രാജ്യത്ത് കോവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 3,10,99,771 പേര് രോഗമുക്തരായി. 4,27,862 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.
രാജ്യവ്യാപക പ്രതിരോധ കുത്തി വയ്പിന്റെ ഭാഗമായി 50,68,10,492 ഡോസ് വാക്സിൻ വിതരണം ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്നലെ മാത്രം 55,91,657 ഡോസ് വാക്സിൻ വിതരണം ചെയ്തു.