കൊച്ചി: പ്രാങ്ക് വിഡിയോ ചിത്രീകരണത്തിനിടെ സ്ത്രീകള്‍ക്ക് നേരെ അശ്ശീല പ്രയോഗം നടത്തിയ യുവാവ് അറസ്റ്റില്‍. എറണാകുളം സ്വദേശിയായ ആകാശ് സൈമണാണ് പോലീസ് പിടിയിലായത്.എറണാകുളം കച്ചേരിപ്പടി ജങ്ഷനിലാണ് ഇയാള്‍ സ്ത്രീകളെ ശല്യപ്പെടുത്തുംവിധം അശ്ലീല ചേഷ്ടകളും ആംഗ്യങ്ങളും കാണിക്കുകയും ചെയ്തത്.
എറണാകുളത്ത് വിവിധ ഭാഗങ്ങളിൽനിന്ന് ഇയാൾ വിഡിയോ ചിത്രീകരിച്ചിട്ടുണ്ട്. ‘ഡിസ്റ്റർബിങ് ദി ഫീമെയിൽസ് -കേരള പ്രാങ്ക്’ എന്ന പേരിൽ യൂട്യൂബ് ചാനലിൽ വിഡിയോ അപ്ലോഡ് ചെയ്തിട്ടുണ്ട്. ഇതിനോടകം രണ്ട് വിഡിയോകൾ ഈ പേരിൽ പുറത്തുവിട്ടു. ഇത് നീക്കംചെയ്യാനുള്ള നടപടികള്‍ പോലീസ് ആരംഭിച്ചു. സ്ത്രീകളെ അപമാനിക്കുന്ന തരത്തിൽ പ്രാങ്ക് വീഡിയോ പിടിച്ച് പങ്കുവയ്ക്കുകയാണ് ആകാശ് സൈമൺ ചെയ്തിരുന്നതെന്ന് പൊലീസ് പറഞ്ഞു.