ഉജ്ജയിൻ: മധ്യപ്രദേശിൽ കുഴൽക്കിണറിൽ വീണ് മൂന്ന് വയസ്സുകാരി മരിച്ചു. പെൺകുട്ടി കളിച്ചുകൊണ്ടിരിക്കെയാണ് കിണറിൽ വീണത്. ജോഗ്ഖേദി ഗ്രാമത്തിലാണ് സംഭവം.തുറന്നുകിടന്ന കുഴൽക്കിണറിലേക്ക് വീണ പെൺകുട്ടി 10-12 അടി താഴ്ചയിലാണ് കുടുങ്ങിക്കിടന്നത്. പോലീസും അഗ്നിശമനസേനയും എത്തുന്നതിന് മുമ്പു തന്നെ നാട്ടുകാർ പെൺകുട്ടിയെ കുഴിയിൽനിന്നും രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.