ന്യൂഡൽഹി; കോവിഡ് വാക്സീനുകൾ കൂട്ടി കലർത്തുന്നത് ഫലപ്രദമെന്ന് ഐസിഎംആർ .മിശ്രിതത്തിന് ഫലപ്രാപ്തി കൂടുതലെന്നും ഐസിഎംആർ അറിയിച്ചു.കൊവിഷീൽഡ്-കൊവാക്സിൻ മിശ്രിതത്തെ കുറിച്ച് പഠനം നടത്താൻ വെല്ലൂർ മെഡിക്കൽ കോളജ് അനുമതി തേടിയിരുന്നു. ഇതിന് പിന്നാലെ ഡിസിജിഐ ഈ പഠനത്തിന് അനുമതി നൽകിയിരുന്നു.തുടർന്ന് ക്ലിനിക്കൽ പരീക്ഷണം നടത്താൻ അനുമതി നൽകാൻ സബ്ജക്ട് എക്സ്പേർട്ട് കമ്മിറ്റി ശുപാർശ ചെയ്തു. തുടർന്ന് നടത്തിയ പരീക്ഷണത്തിലാണ് ഫലം പുറത്തുവന്നത്.
അതേസമയം സീറം ഇൻസ്റ്റിറ്റ്യൂട്ട് ഉത്പാദിപ്പിക്കുന്ന കോവോവാക്സീന്‍ ഒക്ടോബറോടെ രാജ്യത്ത് നൽകി തുടങ്ങാനാകുമെന്ന് സിഇഒ അധർ പുനെവാല അറിയിച്ചു. കുട്ടികൾക്കുള്ള വാക്സീൻ അടുത്ത വർഷം ആദ്യ പകുതിയിൽ നൽകാനാകുമെന്നും അധർ പുനെവാല പറഞ്ഞു.