മലപ്പുറം: മുഈനലി തങ്ങള്‍ക്ക് വീഴ്ച പറ്റിയെന്ന് മുസ്ലിം ലീഗ് നേതൃത്വം. തങ്ങള്‍ കുടുംബത്തിന്റെ പാരമ്പര്യം മുഈനലി ലംഘിച്ചതായും കോഴിക്കോട് നടന്ന വാര്‍ത്താസമ്മേളനത്തില്‍ മുഈനലി പങ്കെടുത്തത് ഉചിതമായില്ലെന്നും യോഗം വിലയിരുത്തി. ഇക്കാര്യത്തില്‍ എന്ത് തീരുമാനമെടുക്കണമെന്ന് പിന്നീട് തീരുമാനിക്കും.
ഒറ്റയ്ക്ക് അഭിപ്രായം പറയുന്ന പാരമ്ബര്യമല്ല പാണക്കാട് കുടുംബത്തിന്റേത്. മുഈനലിയുടെ പ്രവൃത്തി ചെയ്യാന്‍ പാടില്ലാത്തതായിരുന്നു. മുഈനലിയുടെ പ്രവൃത്തി തെറ്റായിരുന്നെന്ന് ഹൈദരലി ശിഹാബ് തങ്ങളെ ബോധ്യപ്പെടുത്തി അന്തിമ തീരുമാനം കൈക്കൊള്ളും. ഇതിനായി സാദിഖലി ശിഹാബ് തങ്ങളെ ചുമതലപ്പെടുത്തി.
മുഈനലി ശിഹാബ് തങ്ങളുടെ നടപടി തെറ്റാണെന്ന് അദ്ദേഹത്തെ ബോധ്യപ്പെടുത്തിയതായി സാദിഖ് അലി ശിഹാബ് തങ്ങള്‍ പറഞ്ഞു. കോഴിക്കോട് പത്രസമ്മേളനത്തിനിടെ മുഈനലിയുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ച ഉന്നതലയോഗത്തില്‍ ചര്‍ച്ച ചെയ്തുവെന്നും ഇക്കാര്യം ഹൈദരലി ശിഹാബ് തങ്ങളെ ധരിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇക്കാര്യത്തില്‍ എന്ത് നടപടിയാണ് സ്വീകരിക്കേണ്ടതെന്ന് ഹൈദരലി ശിഹാബ് തങ്ങളാണ് തീരുമാനിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.
‘ചന്ദ്രിക’ ദിനപത്രത്തിന്റെ അക്കൗണ്ടിലൂടെ 10 കോടിയുടെ കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ പാണക്കാട് ഹൈദരലി തങ്ങള്‍ക്ക് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി.) നോട്ടീസ് ലഭിക്കാന്‍ കാരണം പി.കെ. കുഞ്ഞാലിക്കുട്ടിയും വി.കെ. ഇബ്രാഹിം കുഞ്ഞുമാണെന്നാണ് കോഴിക്കോട് നടന്ന പത്രസമ്മേളനത്തില്‍ മുഈനലി ശിഹാബ് തങ്ങള്‍ ആരോപിച്ചത്.
പാണക്കാട് ഹൈദരലി തങ്ങളുടെ മകനും യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റുമായ മുഈനലി ശിഹാബ് തങ്ങള്‍ കോഴിക്കോട് ലീഗ് ഹൗസില്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തിലാണ് ഗുരുതര ആരോപണങ്ങളുന്നയിച്ചത്.
നോട്ടീസ് ലഭിച്ചതിന്റെ പേരില്‍ ഹൈദരലി തങ്ങള്‍ക്ക് മാനസിക പ്രയാസമുണ്ടായതിനെത്തുടര്‍ന്ന് ഡല്‍ഹിയില്‍ ചികിത്സതേടി. എന്നിട്ടും പ്രയാസം തീരാത്തതുകൊണ്ടാണ് കോഴിക്കോട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടിവന്നത്. പാര്‍ട്ടിഫണ്ട് ട്രഷററാണ് കൈകാര്യം ചെയ്യേണ്ടത്. പക്ഷേ, 40 വര്‍ഷമായി കുഞ്ഞാലിക്കുട്ടിയാണ് മുഴുവന്‍ പണവും കൈകാര്യം ചെയ്യുന്നത്.പാണക്കാട്ടെ കുടുംബത്തിന് സാമ്പത്തിക കാര്യങ്ങളില്‍ ഒരു പങ്കുമില്ലെന്നും മുഈനലി പറഞ്ഞിരുന്നു.