മുംബൈ: മുംബൈ കസ്തൂര്‍ബ ആശുപത്രിയിൽ ഗ്യാസ് ലീക്കിനെ തുടര്‍ന്ന് രോഗികളെ ഒഴിപ്പിച്ചു. 20 കോവിഡ് രോഗികളെയടക്കം ഒഴിപ്പിച്ചു. ഇതുൾപ്പെടെ ആകെ 58 രോഗികളെയാണ് മുംബൈയിലെ ആശുപത്രിയിൽ നിന്ന് മാറ്റിയത്. മറ്റു അപായങ്ങൾ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.
ചോര്‍ച്ച ശ്രദ്ധയില്‍പെട്ടയുടന്‍ തന്നെ വിവരമറിഞ്ഞ് അഗ്നിശമന സേന സ്ഥലത്തെത്തി. ഗ്യാസ് ചോര്‍ച്ച വിവരം പുറത്തുവന്നതോടെ രോഗികള്‍ പരിഭ്രാന്തരായി പരക്കം പാഞ്ഞു. ഇതോടെ ഏറെ പണിപ്പെട്ടാണ് രോഗികളെ ഉൾപ്പെടെ മാറ്റിയത്.
എല്‍പിജി ഗ്യാസാണ് ആശുപത്രിയില്‍ ചോര്‍ന്നതെന്നാണ് വിവരം. ഭൂമിക്കടിയില്‍ സ്ഥാപിച്ച വലിയ എല്‍പിജി ടാങ്കിലാണ് ചോര്‍ച്ച സംഭവിച്ചത്. തകരാര്‍ പരിഹരിക്കാന്‍ ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡിലെ ഉദ്യോസ്ഥ സംഘമെത്തുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.