ന്യൂഡൽഹി;ജോണ്സൻ ആന്റ് ജോണ്‍സന്റെ ഒറ്റ ഡോസ് കോവിഡ് വാക്സിന് അനുമതി നൽകി ഇന്ത്യ. അടിയന്തര ഉപയോഗത്തിനുള്ള അനുമതിയാണ് നൽകിയത്.കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യൻ കമ്പനിയായ ബയോളജിക്കൽ ഇയുമായി സഹകരിച്ചാണ് ഇന്ത്യയിൽ വാക്സിൻ വിതരണത്തിനെത്തിക്കുന്നത്.
അതേസമയം ഇന്ത്യയിൽ ജാൻസെൻ വാക്സിന്റെ പരീക്ഷണത്തിന് ജോണ്സണ് ആന്റ് ജോണ്സണ് ഏപ്രിലിൽ അനുമതി തേടിയിരുന്നു. ഈസമയത്താണ് രക്തം കട്ടപിടിക്കുന്നു എന്ന റിപ്പോർട്ടുകളെ തുടർന്ന് അമേരിക്കയിൽ ജോണ്സണ് ആന്റ് ജോണ്സണ് വാക്സിൻ പരീക്ഷണം താത്കാലികമായി നിർത്തിവച്ചത്.