മുംബൈ: മുംബൈയിലെ മൂന്ന് റെയില്‍വേ സ്റ്റേഷനുകളിലും അമിതാഭ് ബച്ചന്‍റെ വീട്ടിലും ബോംബ് വച്ചതായി ഭീഷണി സന്ദേശമയച്ച രണ്ട് പേര്‍ അറസ്റ്റില്‍. ഫോണ്‍ സന്ദേശം നല്‍കിയതായി കരുതുന്ന രണ്ട് പേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ മുംബൈ പോലീസിന്റെ ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്യുകയാണ്.
ഇന്നലെ രാത്രിയിലാണ് മുംബൈ പൊലീസിന്‍റെ പ്രധാന കണ്‍ട്രോള്‍ റൂമില്‍ ഭീഷണി സന്ദേശം എത്തിയത്. മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് ടെര്‍മിനസ്, ബൈക്കുള, ദാദര്‍ റെയില്‍വേ സ്റ്റേഷനുകളിലും ജുഹുവിലുള്ള അമിതാഭ് ബച്ചന്‍റെ വീട്ടിലും ബോംബ് വച്ചതായായിരുന്നു സന്ദേശം. ഫോണ്‍ കോള്‍ ലഭിച്ചതോടെ പൊലീസും ആര്‍പിഎഫും ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും ഉടനടി പരിശോധനകള്‍ നടത്തി.