എറണാകുളം; മഴുവന്നൂർ തട്ടാംമുകളിൽ അമ്മ കുട്ടിയെ കെഎസ്ആർടിസി ബസിനടിയിലേയ്ക്ക് വലിച്ചെറിഞ്ഞു. ആറ് വയസുള്ള ആൺകുട്ടിയെയാണ് വലിച്ചെറിഞ്ഞത്. ഇന്ന് രാവിലെ 11 മണിക്കാണ് സംഭവം. പ്രദേശത്ത് വാടകയ്ക്ക് താമസിയ്ക്കുന്ന സ്ത്രീയാണ് കുട്ടിയെ വലിച്ചെറിഞ്ഞത്.
അഞ്ച് കുട്ടികളുള്ള ഇവർക്ക് കുട്ടിയെ വളർത്താൻ പറ്റില്ലെന്ന് പറഞ്ഞാണ് വലിച്ചെറിഞ്ഞതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. സംഭവത്തിൽ പോലീസ് യുവതിയെ കസ്റ്റഡിയിലെടുത്തു.

















