അബുദാബി; അബുദാബിയിലേക്ക് ഇത്തിഹാദ് എയര്‍വേയ്‌സ് ഇന്നു മുതല്‍ സര്‍വീസുകള്‍ പുനരാരംഭിക്കും. കൊച്ചി, തിരുവനന്തപുരം, ചെന്നൈ, ബെംഗളൂരു, ദില്ലി എന്നിവിടങ്ങളില്‍ നിന്നാണ് ഓഗസ്റ്റ് ഏഴു മുതല്‍ ഇത്തിഹാദ് എയര്‍വേയ്‌സ് സര്‍വീസുകള്‍ ഉണ്ടാകുക.
ഈ മാസം 10 മുതല്‍ അഹമ്മദാബാദ്, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളില്‍ നിന്നും ഇത്തിഹാദ് സര്‍വീസുകള്‍ നടത്തും. ഓഗസ്റ്റ് പത്ത് മുതല്‍ അഹമ്മദാബാദ്, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളില്‍ നിന്നും കറാച്ചി, ലാഹോര്‍, ഇസ്ലാമാബാദ്, ധാക്ക, കൊളംബോ എന്നീ വിമാനത്താവളങ്ങളില്‍ നിന്നുകൂടി അബുദാബി സര്‍വീസുകള്‍ തുടങ്ങുമെന്ന് ഇത്തിഹാദിന്റെ അറിയിപ്പില്‍ പറയുന്നു