ന്യൂഡൽഹി;രാജ്യത്ത് 24 മണിക്കൂറിനിടെ 38628 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 617 മരണം കൂടി സ്ഥിരീകരിച്ചു. ഔദ്യോഗിക കണക്കുകൾ അനുസരിച്ച് രാജ്യത്തെ ആകെ കോവിഡ് മരണം 427371 ആയി. 3,10,55,861 പേർ ഇത് വരെ രോഗമുക്തി നേടിയെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്. 4,12,153 പേർ ഇപ്പോൾ കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലുണ്ടെന്നാണ് കണക്ക്.
നിലവിൽ 2.21 ശതമാനമാണ് ടെസ്റ്റ് പോസറ്റിവിറ്റി നിരക്ക്. ഏഴ് ദിവസത്തെ ശരാശരി പോസിറ്റിവിറ്റി നിരക്ക് 2.39 ശതമാനമാണ്. ഇത് വരെ അമ്പത് കോടിയിലധികം വാക്സീൻ ഡോസുകൾ വിതരണം ചെയ്ത് കഴിഞ്ഞു. 50,10,09,609 ഡോസ് വാക്സീനാണ് ഇത് വരെ നൽകിയത്.