തിരുവനന്തപുരം: സംസ്ഥാനത്തിന് 3,02,400 ഡോസ് കോവീഷീല്‍ഡ് വാക്സിന് കൂടി ലഭ്യമായതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. തിരുവനന്തപുരത്ത് 1,02,390, എറണാകുളത്ത് 1,19,050, കോഴിക്കോട് 80,960 എന്നിങ്ങനെയാണ് ജില്ലകള്‍ക്ക് ലഭ്യമായ വാക്സിന് ഡോസ്.
ഇതുവരെ 43.37 ശതമാനം പേര്‍ക്ക് ഒന്നാം ഡോസ് വാക്സിന് നല്‍കിയെന്ന് മന്ത്രി അറിയിച്ചു. 18.02 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്കി. ഇന്ന് 2.46 ലക്ഷം പേര് കോവിഡ് പ്രതിരോധ കുത്തിവയ്പ് എടുത്തെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.