മലയാള സിനിമാലോകത്ത് ഉദിച്ചുയർന്ന് അരനൂറ്റാണ്ട് പൂര്‍ത്തിയാക്കിയ നടന താരം മമ്മൂട്ടിക്ക് ആശംസകളുമായി മോഹന്‍ലാല്‍. മമ്മൂട്ടിയെ ആലിംഗനം ചെയ്ത് ഉമ്മ വെക്കുന്ന ചിത്രം ഫേസ്ബുക്കിൽ പങ്കുവെച്ചുകൊണ്ടാണ് മോഹൻലാലിന്‍റെ ആശംസ.
‘ഇന്ന് എന്‍റെ സഹോദരന്‍ സിനിമ ഇന്‍ഡസ്ട്രിയില്‍ മഹത്തായ അന്‍പത് വര്‍ഷം പിന്നിടുകയാണ്. മറക്കാനാകാത്ത 55 സിനിമകളില്‍ അദ്ദേഹത്തിനൊപ്പം ഒന്നിച്ചു പ്രവര്‍ത്തിക്കാനായി എന്നതില്‍ എനിക്ക് അഭിമാനമുണ്ട്. ഇനിയും മുന്നോട്ട് അനേകം സിനിമകളില്‍ ഒന്നിക്കണം. ആശംസകള്‍ ഇച്ചാക്ക.’-മോഹന്‍ലാല്‍ കുറിച്ചു.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FActorMohanlal%2Fposts%2F382792349880703&show_text=true&width=500
മോഹന്‍ലാലിന്റെ കുറിപ്പിന് മറുപടിയുമായി മമ്മൂട്ടിയും രംഗത്തെത്തി. ‘താങ്ക് യു ഡിയര്‍ ലാല്‍’ എന്നായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം.
50 വര്‍ഷം മുമ്പ് ഒരു ഓഗസ്റ്റ് ആറാം തിയതിയാണ് മമ്മൂട്ടി എന്ന നടന്‍ ആദ്യമായി സ്‌ക്രീനിൽ എത്തിയത്. തോപ്പില്‍ ഭാസി തിരക്കഥയൊരുക്കി കെ. എസ് സേതുമാധവന്‍ സംവിധാനം ചെയ്ത ‘അനുഭവങ്ങള്‍ പാളിച്ചകള്‍ ‘എന്ന ചിത്രത്തിലൂടെയായിരുന്നു മമ്മൂട്ടിയുടെ അരങ്ങേറ്റം.