ചെന്നൈ; തമിഴ്‌നാട്ടിൽ പാഠപുസ്തകങ്ങളിലുള്ള പ്രമുഖ വ്യക്തികളുടെ പേരിനൊപ്പമുള്ള ജാതിവാല്‍ നീക്കം ചെയ്യാനൊരുങ്ങി സ്റ്റാലിൻ സര്‍ക്കാര്‍.പേരിനൊപ്പമുള്ള ജാതിവാല്‍ നീക്കം ചെയ്ത് പേരിനൊപ്പം ഇനീഷ്യല്‍ മാത്രം ചേര്‍ക്കാനാണ് തീരുമാനം.ജാതിയുടെ പേരിൽ നിരവധി ദുരഭിമാനകൊലകൾ നടക്കുന്ന പശ്ചാത്തലത്തിൽ വിപ്ലവകരമായ തീരുമാനം എടുക്കുകയാണ് സംസ്ഥാന സർക്കാർ.
തീരുമാനം നടപ്പിലാക്കാനുള്ള നിര്‍ദ്ദേശം പ്രസിദ്ധീകരണ വകുപ്പിന് തമിഴ്നാട് മുഖ്യമന്ത്രി നല്‍കി.ചെറുപ്പം മുതല്‍ കുട്ടികളില്‍ ജാതി ചിന്തയുണ്ടാകാതിരിക്കാനും, മാതൃകയെന്ന നിലയില്‍ കുട്ടികള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്ന വ്യക്തികളുടെ പേരിനൊപ്പം ജാതിവാല്‍ ചേര്‍ത്ത് കണ്ടാല്‍ കുട്ടികള്‍ അത് മാതൃകയാക്കുമെന്നതുകൊണ്ടുമാണ് പുതിയ തീരുമാനം.