സിനിമയില്‍ മമ്മൂട്ടിക്ക് 50 വയസ് തികയുന്ന വേളയിൽ ആശംസകളുമായി നടൻ ഹരീഷ് പേരടി.താന്‍ കണ്ട ലാളിത്യമുള്ള പത്ത് മനുഷ്യരെ എണ്ണാന്‍ പറഞ്ഞാല്‍ അതില്‍ ഒരാള്‍ മമ്മൂട്ടിയായിരിക്കും എന്ന് ഹരീഷിൻറെ വാക്കുകൾ. അഹങ്കാരം എന്ന വികാരം ഏതോ ബുദ്ധിശൂന്യര്‍ മമ്മൂട്ടിയില്‍ അടിച്ചേല്‍പ്പിച്ചതാണെന്നും ഹരീഷ് തന്റെ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ വ്യക്തമാക്കുന്നു.
ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;
ഒരാൾ അയാളുടെ സൗന്ദര്യം ,ആരോഗ്യം,അഭിപ്രായം,രാഷ്ട്രിയം എല്ലാം കാത്തു സൂക്ഷിക്കണമെങ്കിൽ അയാൾക്ക് ഇഷ്ട്ടപ്പെടാത്ത എന്തിനോടൊക്കെ സമരസപ്പെടേണ്ടി വരും..പൊരുത്തപ്പെടേണ്ടി വരും എന്ന് നിങ്ങൾ ആലോചിച്ചിട്ടുണ്ടോ?..മമ്മുട്ടി എന്ന ഈ നടനെ പരിചയപ്പെട്ടതിനുശേഷം കുറച്ച് അത്ഭുതത്തോടെ ഈ ചിന്ത എന്നെ പലപ്പോഴും വേട്ടയാടിയിട്ടുണ്ട്…അഹങ്കാരം എന്ന വികാരം ഏതോ ബുദ്ധിശൂന്യർ ഇയാളിൽ അടിച്ചേൽപ്പിച്ചതാണ് …ഞാൻ കണ്ട ലാളിത്യമുള്ള പത്ത് മനുഷ്യരെ എണ്ണാൻ എന്നോട് പറഞ്ഞാൽ അതിൽ ഒരാളായിരിക്കും നമ്മുടെ അഭിമാനമായ മമ്മുക്ക..ഇഷ്ട്ടപെട്ടതിനെയൊക്കെ സംരക്ഷിച്ച് ഇഷ്ട്ടപെടാത്തിനൊടെക്കെ പൊരുത്തപ്പെടാൻ പറ്റുന്നുണ്ടെങ്കിൽ അയാൾ വലിയ മനുഷ്യനാണ് …ജീവിതം സന്യാസമാണ്…അഭിനേതാവ്,നടൻ,നല്ലനടൻ,എല്ലാം കഴിഞ്ഞ് മഹാനടനിലേക്ക് എത്തിയ ലോകത്തിലെ എണ്ണം പറഞ്ഞ നടൻമാരുടെ പേരുകളിൽ ഇടം പിടിച്ച നമ്മുടെ സ്വന്തം മമ്മുക്ക..സാർ..ഈ 50ത് വർഷങ്ങൾക്കുമുന്നിൽ തലകുനിച്ചുകൊണ്ട്..ഹൃദയം നിറഞ്ഞ ആശംസകൾ.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fhareesh.peradi.98%2Fposts%2F1032781527262196&show_text=true&width=500