കോവിഡ് നിബന്ധനകളിലെ അശാസ്ത്രീയത ചോദ്യം ചെയ്ത് നിയമസഭയിൽ പ്രതിപക്ഷം. ജനങ്ങളുടെയും വ്യാപാരികളുടെയും മേൽ അശാസ്ത്രീയമായ ലോക്ഡൌണ്‍ നിയന്ത്രണങ്ങൾ അടിച്ചേൽപ്പിക്കുന്നത് സഭ നിർത്തിവെച്ച് ചെയ്യണമെന്നാവശ്യപ്പെട്ട് കെ.ബാബു അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷിച്ച് വേണം ഇളവുകൾ നൽകേണ്ടതെന്നാണ് സുപ്രീംകോടതി പറഞ്ഞിട്ടുള്ളതെന്നും ഇത് മനസിലാക്കാതെയുള്ള ഇപ്പോഴത്തെ നിയന്ത്രണങ്ങൾ അശാസ്ത്രീയമാണെന്നും പ്രതിപക്ഷ എംഎല്‍എ കെ ബാബു പറഞ്ഞു. ഇപ്പോഴത്തെ നിയന്ത്രണങ്ങൾ അപ്രായോഗികമാണ്.
നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത് ജനങ്ങളുടെ രക്ഷയ്ക്കാണ്. നിയന്ത്രണം മറികടക്കുമ്പോൾ തടയാൻ ബാധ്യത പൊലീസിന് ഉണ്ടെന്നുമായിരുന്നു ആരോഗ്യ മന്ത്രിയുടെ വാദം. സർക്കാർ ജനങ്ങളെ കളിയാക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു.
അതേസമയം കടകളിലെത്തുന്നവര്‍ രണ്ടാഴ്ച മുമ്പെങ്കിലും കൊവിഡ് വാക്സിന്‍ സ്വീകരിച്ചതിന്റെ സര്‍ട്ടിഫിക്കറ്റോ 72 മണിക്കൂര്‍ മുമ്പുള്ള ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ കയ്യില്‍ കരുതണം. രേഖകളുടെ പ്രിന്റ് ഔട്ടോ അല്ലെങ്കില്‍ മൊബൈലിലോ കാണിക്കാം. കൊവിഡ് വന്നുപോയവര്‍ ഒരു മാസം മുമ്പാണ് രോഗം വന്നതെന്ന രേഖയും നല്‍കണം എന്നിങ്ങനെയാണ് കടകളില്‍ പ്രവേശിക്കാനുള്ള മാനദണ്ഡങ്ങള്‍.