കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ ബെയ്ജിങ് അന്താരാഷ്ട്ര ചലച്ചിത്രോത്സവം നീട്ടിവച്ച് ചൈന.ജനങ്ങളുടെ സുരക്ഷിതത്വവും ആരോഗ്യവും കണക്കിലെടുത്താണ് 11-ാമത് ബെയ്ജിങ് അന്താരാഷ്ട്ര ചലച്ചിത്രോത്സവം മാറ്റിവയ്ക്കുന്നതെന്ന് ചൈനീസ് ഭരണകൂടം വ്യക്തമാക്കി.
ചൈനയിൽ കോവിഡ് കേസുകൾ വര്‍ധിച്ചതോടെ ഗതാഗത സേവനങ്ങളില്‍ നിയന്ത്രണം കടുപ്പിച്ചിട്ടുണ്ട്. വിനോദസഞ്ചാര കേന്ദ്രങ്ങള്‍ പൂര്‍ണമായും അടച്ചു. കഴിഞ്ഞ ദിവസം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത 85 പോസിറ്റീവ് കേസുകളില്‍ 62ഉം ഡെല്‍റ്റ വകഭേദമായിരുന്നു. വേഗത്തില്‍ പടര്‍ന്ന് പിടിക്കുന്നതും അതീവ ഗുരുതരവുമാണ് കോവിഡിന്റെ ഡെല്‍റ്റ വകഭേദം.