ടോക്യോ;ഒളിമ്പിക്‌സ് വനിതാ ഗുസ്തിയില്‍ ഇന്ത്യയുടെ സീമാ ബിസ്ലയ്ക്ക് തോല്‍വി. ആദ്യറൗണ്ടില്‍ ടുണീഷ്യയുടെ സാറ ഹംദിയോട് തോറ്റു. ഒളിമ്പിക്‌സില്‍ യോഗ്യത നേടിയ നാലാമത്തെ ഇന്ത്യന്‍ വനിതാ ഗുസ്തി താരമാണ് സീമ.ഒളിംപിക് യോഗ്യതാ മത്സരത്തിലെ 50 കിലോ വിഭാഗത്തില്‍ ഫൈനലില്‍ എത്തിയാണ് സീമ ടോക്യോയിലേക്കെത്തിയത്.