ടോക്കിയോ: ബുർക്കിന ഫാസോയ്ക്ക് ആദ്യ ഒളിമ്പിക് മെഡൽ. പുരുഷന്മാരുടെ ട്രിപ്പിൾ ജംപിൽ ഹ്യൂഗസ് ഫാബ്രിസ് സാൻഗോ (17.47 മീറ്റർ) വെങ്കലം നേടിയതോടെയാണിത്.
ഒളിമ്പിക് അത്ലറ്റിക്സിൽ മെഡൽ നേടുന്ന 100-ാമത്തെ രാജ്യമാണ് ബുർക്കിന ഫാസോ. പോർച്ചുഗലിന്റെ പെഡ്രോ പിച്ചാർഡോ (17.98 മീറ്റർ) സ്വർണവും ചൈനയുടെ സു യാമിംഗ് (17.57 മീറ്റർ) വെള്ളിയും നേടി.