സംസ്ഥാനത്ത് ബിടെക് പരീക്ഷാ നടത്തിപ്പ് ചോദ്യം ചെയ്ത് കേരള സാങ്കേതിക സർവകലാശാലയിലെ ഒരുവിഭാഗം വിദ്യാർത്ഥികൾ നൽകിയ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും.എഴുത്തു പരീക്ഷ നടത്താനുള്ള കേരള സാങ്കേതിക സർവകലാശാലയുടെ തീരുമാനം റദ്ദാക്കണമെന്നും ഓൺലൈനായി ക്രമീകരണം ഏൽപ്പെടുത്തണമെന്നുമാണ് വിദ്യാർത്ഥികളുടെ ആവശ്യം.
കോവിഡ് കേസുകൾ കുറയാത്ത സാഹചര്യത്തിലെ പരീക്ഷ നടത്തിപ്പ് അപകടകരമെന്നാണ് വാദം.ഈ ആവശ്യം ഇന്നയിച്ച് നേരത്തെ കേരള ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ഹർജികൾ കോടതി തള്ളിയിരുന്നു.