മാഡ്രിഡ്: ഫുട്ബോൾ സൂപ്പർതാരം ലയണൽ മെസി ബാഴ്സലോണ വിടുന്നു. മെസ്സിയുമായുള്ള കരാര്‍ പുതുക്കാനാവില്ലെന്ന് ബാഴ്സ ഇന്ന് മെസ്സിയെ ഔദ്യോഗികമായി അറിയിച്ചു.തുടർന്നാണ് പിന്മാറ്റം.ക്ലബ്ബിനായി മെസ്സി നല്കിയ സേവനങ്ങള്‍ക്ക് ബാഴ്സ നന്ദി അറിയിച്ചു.
ഈ സീസണൊടുവില്‍ ബാഴ്സയുമായുള്ള കരാര്‍ അവസാനിച്ച മെസ്സി ഫ്രീ ഏജന്റായിരുന്നു. തുടര്‍ന്ന് മെസ്സിക്കായി അഞ്ച് വര്‍ഷത്തേക്ക് നാലായിരം കോടി രൂപയുടെ കരാറാണ് ബാഴ്സ തയാറാക്കിയിരുന്നത്. 2004ൽ ബാഴ്സലോണക്കായി അരങ്ങേറിയ മെസി കരിയറിൽ ഇതുവരെ മറ്റൊരു ക്ലബ്ബിനായും കളിച്ചിട്ടില്ല.
LATEST NEWS | Leo #Messi will not continue with FC Barcelona
— FC Barcelona (@FCBarcelona) August 5, 2021