കൊച്ചി: സ്ത്രീ ശരീരത്തിൽ അനുമതിയില്ലാതെ ലൈംഗിക പൂര്‍ത്തീകരണത്തിനായി നടത്തുന്ന ഏതൊരു പ്രവൃത്തിയും ബലാത്സംഗക്കുറ്റത്തിന്റെ പരിധിയില്‍ വരുന്നതാണെന്ന് ഹൈക്കോടതി.പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ വിചാരണക്കോടതി ആജീവനാന്ത തടവുശിക്ഷ വിധിച്ചതിനെതിരേ പ്രതി മൂവാറ്റുപുഴ സ്വദേശി സന്തോഷ് നല്കിയ അപ്പീലിലാണ് ജസ്റ്റീസ് വിനോദ് ചന്ദ്രന്, ജസ്റ്റീസ് സിയാദ് റഹ്മാന് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചിന്റെ നിരീക്ഷണം.
കേസിൽ പ്രതിക്കു പോക്സോ ഉൾപ്പെടെയുള്ള വിവിധ വകുപ്പുകളിൽ ആജീവനാന്ത തടവിനു വിധിച്ചത് ഹൈക്കോടതി ജീവപര്യന്തമാക്കി കുറച്ചിട്ടുണ്ട്. പെൺകുട്ടിക്കു പ്രായപൂർത്തിയായില്ല എന്ന വാദം പ്രോസിക്യൂഷനു തെളിയിക്കാൻ സാധിക്കാതെ വന്നതോടെയാണിത്. സ്ത്രീകൾക്കും കുട്ടികൾക്കും എതിരെ തുടർച്ചയായുണ്ടാകുന്ന ലൈംഗിക അതിക്രമങ്ങൾ പരാമർശിച്ചുകൊണ്ടാണു ഹൈക്കോടതിയുടെ വിധിപ്രസ്താവം.
2015 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. എറണാകുളം സ്വദേശിനിയായ പെണ്‍കുട്ടി സ്കൂളിലെ മെഡിക്കല്‍ ക്യാമ്പില്‍ നടത്തിയ പരിശോധനയിലാണ് പ്രതിക്കെതിരേ പരാതി പറഞ്ഞത്. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ഇടപെട്ട് പോലീസിനെ അറിയിക്കുകയായിരുന്നു.