തിരുവനന്തപുരം;റേഷന്‍ കാര്‍ഡില്ലാത്ത ട്രാന്‍സ്ജെന്‍ഡേഴ്സിന് സൗജന്യമായി ഓണക്കിറ്റ് നൽകാൻ സര്‍ക്കാര്‍ തീരുമാനമെടുത്തു. ഭക്ഷ്യമന്ത്രി ജി.ആർ അനിൽ നിയമസഭയിലാണ് ഇക്കാര്യമറിയിച്ചത്. റേഷന്‍ കാർഡില്ലാത്ത ട്രാൻസ്ജെൻഡേഴ്സിന് കാർഡ് ലഭ്യമാക്കുന്ന കാര്യം പരിഗണിച്ചിട്ടുണ്ടെന്ന് ഭക്ഷ്യമന്ത്രി പറഞ്ഞു.